അപേക്ഷ ക്ഷണിച്ചു

Thursday 19 January 2023 11:48 PM IST

ചെന്നീർക്കര : ഗവ.ഐ.ടി.ഐ യിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിഗ്രി, ഡിപ്ലോമ അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിൽ എൻ.ടി.സി, എൻ.എ.സി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർ 25 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ.ടി.ഐയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.