ജല പരിശോധന ലാബുകൾ കൂടുതൽ സ്കൂളുകളിൽ ഗുണമറിഞ്ഞ് കുടിക്കാം

Friday 20 January 2023 12:02 AM IST
ജല പരിശോധന ലാബുകൾ

കോഴിക്കോട്: കുടിവെള്ള പരിശോധനയ്ക്കായി സ്കൂളുകളിൽ ആരംഭിച്ച ജലഗുണനിലവാര പരിശോധന ലാബുകൾ കൂടുതൽ സ്കൂളുകളിൽ. ഹരിതകേരള മിഷനും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും സംയുക്തമായി എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് ലാബുകൾ സ്ഥാപിച്ചിരിക്കുന്നത്. ഹയർസെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നാണ് ലാബുകൾ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലായി 29 സ്കൂളുകളിലാണ് ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടക്കത്തിൽ 19 സ്കൂളുകളിലായിരുന്നു ലാബുകൾ സജ്ജീകരിച്ചത്. ഈ സ്കൂളുകളിലെ രണ്ട് കെമിസ്ട്രി അദ്ധ്യാപകർക്കും 5 വീതം വിദ്യാർത്ഥികൾക്കും പരിശീലനവും നൽകി. ജല സാമ്പിൾ പരിശോധന നടത്തി 'ഹരിത ദൃഷ്ടി' സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധനാ ഫലവും ശുപാർശകളും ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ജല സാമ്പിൾ പരിശോധനയും വെബ് സൈറ്റിലേക്ക് വിവരം ചേർക്കലും ഉൾപ്പെടെ കെെകാര്യം ചെയ്യുന്നത് വിദ്യാർത്ഥികളാണ്.1000 സാമ്പിളുകൾ കണ്ടെത്താനുള്ള രാസപഥാർത്ഥങ്ങളാണ് ഓരോ സ്കൂളുകൾക്കും നൽകിയിരിക്കുന്നത്.

@ ലാബുകൾ സജ്ജമാക്കിയ സ്കൂളുകൾ ( നിയോജക മണ്ഡലം അടിസ്ഥാനത്തിൽ)

പേരാമ്പ്ര - എം.എം.എച്ച്.എസ്എസ് അരിക്കുളം, എച്ച്.എസ്.എസ് കുളത്തുവയൽ, എച്ച്.എസ്.എസ് വടക്കുമ്പാട്, ജി.എച്ച്.എസ്.എസ് ആവള, ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് മേപ്പയ്യൂർ, എച്ച്.എസ്.എസ് നൊച്ചാട്, എച്ച്.എസ്.എസ് പേരാമ്പ്ര, ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ,

ബാലുശ്ശേരി

ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ, ജി.വി.എച്ച്.എസ്.എസ് അത്തോളി, ജി.എച്ച്.എസ്.എസ് നടുവണ്ണൂർ

കൊയിലാണ്ടി

ജി.വി.എച്ച്.എസ്.എസ് പയ്യോളി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി.

കുന്ദമംഗലം

ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങല്ലൂർ, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ.

ബേപ്പൂർ

സേവാമന്ദിർ പോസ്റ്റ് ബേസിക് എച്ച് .എസ്.എസ് രാമനാട്ടുകര, ജി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, ഗവ.ഗണപത് വി.എച്ച്.എസ്.എസ് ഫറോക്ക്, സി.എം ഹയർസെക്കൻഡറി സ്കൂൾ മണ്ണൂർ.

കോഴിക്കോട് സൗത്ത്

ജി.വി.എച്ച്.എസ്.എസ് മീഞ്ചന്ത (വി.എച്ച്.എസ്.ഇ), ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആഴ്ചവട്ടം, ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് ക്യാമ്പസ്, ഗവ.എച്ച്.എസ്.എസ് കുറ്റിച്ചിറ.

തിരുവമ്പാടി

ഗവ.ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പാടി, ജി.എച്ച്.എസ്.എസ് നീലേശ്വരം,

@ പരിശോധന എന്തെല്ലാം

നിറം, ഗന്ധം, പി.എച്ച് മൂല്യം, വെെദ്യുത ചാലകത / ലവണ സാന്നിദ്ധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പഥാർത്ഥങ്ങളുടെ അളവ്, നെെട്രൈറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോലിഫോം ബാക്ടീരിയയുടെ അളവ്.

Advertisement
Advertisement