എല്ലാ കോളേജ് വിദ്യാർത്ഥിനികൾക്കും ആർത്തവ അവധിയും പ്രസവാവധിയും

Friday 20 January 2023 4:48 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​ ​കീ​ഴി​ലു​ള്ള​ ​എ​ല്ലാ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​ആ​ർ​ത്ത​വാ​വ​ധി​യും​ ​പ്ര​സ​വാ​വ​ധി​യും​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​അ​റി​യി​ച്ചു.​
18​ ​വ​യ​സ്സ് ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​പ​ര​മാ​വ​ധി​ 60​ ​ദി​വ​സം​ ​വ​രെ​യാ​ണ് ​പ്ര​സ​വാ​വ​ധി.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഓ​രോ​ ​സെ​മ​സ്റ്റ​റി​ലും​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ 75​ ​ശ​ത​മാ​നം​ ​ഹാ​ജ​രാ​ണ് ​വേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​ആ​ർ​ത്ത​വാ​വ​ധി​ ​പ​രി​ഗ​ണി​ച്ച് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് 73​ ​ശ​ത​മാ​നം​ ​ഹാ​ജ​രു​ണ്ടാ​യാ​ലും​ ​പ​രീ​ക്ഷ​യെ​ഴു​താം​ ​എ​ന്ന​ ​ഭേ​ദ​ഗ​തി​ ​കു​സാ​റ്റി​ൽ​ ​ന​ട​പ്പാ​ക്കി.​ ​
സ​മാ​ന​മാ​യ​ ​ഭേ​ദ​ഗ​തി​ ​എ​ല്ലാ​ ​വാ​ഴ്സി​റ്റി​ക​ളി​ലും​ ​ന​ട​പ്പാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​ആ​ശ്വാ​സ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ആ​ർ​ത്ത​വ​സ​മ​യ​ത്ത് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​നേ​രി​ടു​ന്ന​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യ​ ​പ്ര​യാ​സ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​ള​വു​ ​ന​ൽ​കി​യ​ത്.​ ​
ഇ​ത് ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​മ​തി​യാ​വും. എ​സ്.​എ​ഫ്.​ഐ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ​കു​സാ​റ്റി​ൽ​ ​ആ​ർ​ത്ത​വാ​വ​ധി​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​ബി​ന്ദു​ ​നേ​ര​ത്തേ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​

ആ​ദ്യം​ ​ബി​ഹാ​റിൽ

1992​മു​ത​ൽ​ ​ബി​ഹാ​റി​ൽ​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ആ​ർ​ത്ത​വാ​വ​ധി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ലാ​ലു​പ്ര​സാ​ദ് ​യാ​ദ​വാ​യി​രു​ന്നു​ ​ച​രി​ത്ര​പ​ര​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റൊ​രു​ ​സം​സ്ഥാ​ന​വും​ ​ഇ​പ്പോ​ഴും​ ​ആ​ർ​ത്ത​വാ​വ​ധി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ 2017​ൽ​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​എം.​പി​യാ​യി​രു​ന്ന​ ​നി​നോം​ഗ് ​എ​റിം​ഗ് ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​'​മെ​നു​സ്ട്രേ​ഷ​ൻ​ ​ബെ​നി​ഫി​റ്റ് ​ബി​ൽ​"​ ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ത​ള്ളി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്ത് ​ഒ​ൻ​പ​ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ ​ആ​ർ​ത്ത​വ​ ​അ​വ​ധി​ ​ന​ൽ​കു​ന്നു​ണ്ട്.


ലോ​ക​ത്ത് ​ആ​ദ്യ​മാ​യി​ ​ആ​ർ​ത്ത​വ​ ​അ​വ​ധി​ ​അ​നു​വ​ദി​ച്ച​ ​രാ​ജ്യം​ ​സ്പെ​യി​നാ​ണ്.​ ​

ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രി​ന്റെ​ ​ലിം​ഗ​നീ​തി​ക്കാ​യു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​​എ​ല്ലാ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​ആ​ർ​ത്ത​വ അവ​ധി​യും​ ​പ്ര​സ​വാ​വ​ധി​യും​ ​അ​നു​വ​ദി​ച്ച​ത്.
-​ ​മു​ഖ്യ​മ​ന്ത്രി​ ​ പി​ണ​റാ​യി​ ​വി​ജ​യൻ

Advertisement
Advertisement