സുന്നി യുവജന സംഘം യൂത്ത് പാർലമെന്റ്
Friday 20 January 2023 12:02 AM IST
കുന്ദമംഗലം: സുന്നി യുവജന സംഘം കുന്ദമംഗലം സോൺ കമ്മിറ്റിയുടെ യൂത്ത് പാർലമെന്റ് ആരംഭിച്ചു. സയ്യിദ് അബ്ദുള്ള കോയ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കലാം മാവൂർ പതാക ഉയർത്തി. സാംസ്‌കാരിക നിലയത്തിൽ നടന്ന സ്‌നേഹവിരുന്ന് എസ്.എം.എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ജീലാനി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ കുന്ദമംഗലം സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന മത പ്രഭാഷണം സൈനുദ്ദീൻ നിസാമി കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി. 22ന് രാവിലെ 9 ന് യുത്ത് പാർലമെന്റ് ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.