നിർമ്മാണം വിലയിരുത്തി
Thursday 19 January 2023 11:53 PM IST
കോന്നി : കൈപ്പട്ടൂർ -വള്ളിക്കോട് റോഡിന്റെ ബി.എം ജോലികൾ ഫെബ്രുവരി അഞ്ചിന് മുൻപ് പൂർത്തീകരിക്കുമെന്ന് കെ.യു ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. റോഡിന്റെ നിർമ്മാണം പരിശോധിച്ച് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷീനാരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിജി തോമസ്, ളാഹ എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി ജോൺ, കോന്നി അസി.എൻജിനിയർ രൂപക് ജോൺ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു..