പുസ്തക സമാഹരണ യജ്ഞം സമാപിച്ചു

Friday 20 January 2023 12:02 AM IST

വടകര: ഓർക്കാട്ടേരി എൽ.പി സ്കൂളിലെ വിദ്യാർത്ഥികളിൽ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പുസ്തക സമാഹരണ യജ്ഞം സമാപിച്ചു. രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്നാണ് അഞ്ചുമാസം നീണ്ടുനിന്ന പുസ്തക ശേഖരണം നടന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.ഉദയൻ പുസ്തകങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഗായത്രി എൽ.ജിക്ക് പി.ടി.എ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ടി. രാജീവൻ, പ്രധാനാദ്ധ്യാപിക കെ.ബീന, അദ്ധ്യാപകരായ പി.സുമാ നന്ദിനി , ബിജു, സാരംഗ് , സജിന എന്നിവർ പ്രസംഗിച്ചു.