സാമൂതിരി കോട്ടയുടെ അവശിഷ്ടം കണ്ടെത്തി

Friday 20 January 2023 12:02 AM IST
ബീച്ചിന് സമീപത്തെ 1980 ഹോട്ടൽ നവീകരിക്കുന്നതിനിടെ കണ്ടെത്തിയ സാമൂതിരി കോട്ടയുടെ അവശിഷ്ടം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുൻ ഉത്തര മേഖല ഡയറക്ടർ കെ.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു

കോഴിക്കോട്: ബീച്ചിന് സമീപത്തെ ഹോട്ടൽ നവീകരിക്കുന്നതിനിടെ സാമൂതിരി കോട്ടയുടെ അവശിഷ്ടം കണ്ടെത്തി. ബീച്ചിലെ 1980 ഹോട്ടലിന്റെ ഒരു ഭാഗം ഇന്റർലോക്ക് ചെയ്യാൻ കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് ഒരടിയോളം കുഴിച്ചെടുക്കുകയായിരുന്നു. കോട്ടയുടെ പടിഞ്ഞാറ് വശത്തെ കിളിവാതിലാണ് കണ്ടെത്തിയതെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുൻ ഉത്തര മേഖലാ ഡയറക്ടർ കെ.കെ.മുഹമ്മദ് പറഞ്ഞു. ഹോട്ടലിൽ സൂക്ഷിച്ച അവശിഷ്ടം അടുത്ത ദിവസം മ്യൂസിയം വകുപ്പിന് കെെമാറും. 2017ൽ കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തെ വാതിലിന്റെ അവശിഷ്ടം കണ്ടെത്തിരുന്നു.