ജന്മവാർഷിക ദിനാഘോഷവും പുരസ്കാര സമർപ്പണവും

Friday 20 January 2023 12:55 AM IST

പുത്തുർ: ശിവഗിരി മഠം സ്വാമി ചിദ്ഘനാനന്ദയുടെ 101-ാം ജന്മവാർഷിക ദിനാഘോഷവും പുരസ്കാര സമർപ്പണവും സ്വാമി ചിദ്ഘനാനന്ദ ഫൗണ്ടേഷന്റെയും വരവുകാല ചാരിറ്റബിൾ ട്രസ്റ്റിന്റെയും

സംയുക്താഭിമുഖ്യത്തിൽ 22ന് നടക്കും. പാങ്ങോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ വൈകിട്ട് 4ന് നടക്കുന്ന അദ്ധ്യാത്മിക സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പ്രഥമ സ്വാമി ചിദ്ഘനാനന്ദ പുരസ്കാരം കരിമ്പിൽപ്പഴ ശിവശങ്കരാശ്രമം മഠാധിപതി സ്വാമി അത്മാനന്ദ സ്വാമി സച്ചിദാനന്ദയ്ക്ക് നൽകും. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശ്രീനാരയണ ധർമ്മസംഘം ട്രസ്റ്റ് മുൻ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , കുഴിക്കലിടവക ക്ഷേത്രോദ്ധാരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണ പിള്ള, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ എം.ശ്രീകുമാർ ,ബി.പത്മാവതിയമ്മ, എം.രാധാകൃഷ്ണൻ ,അരുൺ മുരളി എന്നിവർ പറഞ്ഞു.