ഭിന്നശേഷി കലോത്സവം സമാപിച്ചു
Friday 20 January 2023 12:02 AM IST
വേളം: വേളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പഠിതാക്കൾക്കായി 'തിളക്കം 23' എന്ന പേരിൽ നടത്തിയ കലോത്സവം സമാപിച്ചു. പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പ്രവർത്തകനും ഗായകനുമായ ജനീഷ് കുറ്റ്യാടി മുഖ്യാതിഥിയായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്ദുള്ള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുപ്പി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ചിന്നൂസ് കൂട്ടായ്മ ചെയർമാൻ നസീർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ നീതു കുര്യാക്കോസ്, ഷീന കെ.സി., വി.പി.സുധാകരൻ, അഡ്വ.അഞ്ജന സത്യൻ എന്നിവർ പ്രസംഗിച്ചു.