വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന് തുടക്കം

Friday 20 January 2023 12:02 AM IST
ഭാരതീയ വിദ്യാനികേതൻ ജില്ലാ റ്റലോത്സവത്തിന്റെ വിളംബര ഘോഷയാത്ര സംസ്ഥാന പ്രസിഡന്റ് പി.ഗോപാലൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നു

നന്മണ്ട : ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കലോത്സവത്തിന്റെ ഭാഗമായി നന്മണ്ടയിൽ വിളംബര ഘോഷയാത്ര നടത്തി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥൻ, സ്വാഗതസംഘം ചെയർമാൻ സി.കെ രാധാകൃഷ്ണൻ , വൈസ് ചെയർമാൻ വി.പി. കൃഷ്ണൻ ,ജനറൽ കോഓർഡിനേറ്റർ ഡോ.എസ് വിക്രമൻ, ജനറൽ കൺവീനർ പി.വിശ്വനാഥൻ, കലോത്സവ പ്രമുഖ് കെ.പി. രഞ്ജിത്ത്, സഹ പ്രമുഖ് മുകുന്ദൻ കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട് നാലിന് നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.