ഗാന്ധി ദർശൻ പഠന ക്യാമ്പ്

Friday 20 January 2023 12:12 AM IST
ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചതിന്റെ വാർഷികാഘോഷം ഇൻഫർമേഷൻ വകുപ്പ് അഡിഷണൽ ഡയറകർ കെ.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചതിന്റെ വാർഷിക ദിനത്തിൽ സെന്റർ ഫോർ ഗാന്ധി സ്റ്റഡീസ് ആൻഡ് റിസർച്ച്, ഗാന്ധി പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഗാന്ധി ദർശൻ പഠന ക്യാമ്പ് ഇൻഫർമേഷൻ വകുപ്പ് അഡിഷണൽ ഡയറകർ കെ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷനായി. ഗാന്ധി സ്മാരക നിധി നാഷണൽ ട്രസ്റ്റി ജഗദീശ് കളത്തിൽ, യു. ഐ .ടി പ്രിൻസിപ്പൽ ഡോ.എ. മോഹൻ കുമാർ, സംസ്ഥാന വനം വികസന കോർപ്പറേഷൻ ഡയറക്ടർ കെ.എസ്.ജ്യോതി. യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത് മിഷ , വി.പ്രസാദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ സ്വാഗതവും സ്വാഗത സംഘം കൺവീനർ പന്മന മഞ്ജേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 വിദ്യാർത്ഥികളാണ് ഗാന്ധി ദർശൻ ക്യാമ്പിൽ പങ്കെടുത്തത്. ഹരിജൻ ഫണ്ട് ശേഖരണ ദൗത്യവുമായി 1934 ജനുവരി 19, 20 തീയതികളിലാണ് കുമ്പളത്ത് ശങ്കുപിള്ളയുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്.