കനിവിന് കൈത്താങ്ങായി വിദ്യാർത്ഥികൾ
Friday 20 January 2023 12:50 AM IST
കോട്ടക്കൽ : കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ ജീവകാരുണ്യ സംഘടനയായ 'കൂടെ'യുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെ കേഡറ്റുകൾ സ്വരൂപിച്ച തുക പി.ടി.എ വൈസ് പ്രസിഡന്റ് കെ.സുധീഷ് കുമാർ കോട്ടയ്ക്കൽ കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിന് കൈമാറി. 68,786 രൂപയാണ് സ്വരൂപിച്ചത്. പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അടുവണ്ണി അബൂബക്കർ, വി.പി. മൊയ്തുപ്പ ഹാജി, സി.കെ. അബ്ദു റഹ്മാൻ, സക്കീർ കുരിക്കൾ എന്നിവർ സംബന്ധിച്ചു.