ഏകദിന എഴുത്ത് ശിൽപ്പശാല സംഘടിപ്പിച്ചു
Friday 20 January 2023 12:55 AM IST
പെരിന്തൽമണ്ണ: രാമപുരം ജെംസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മലയാളം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഏകദിന എഴുത്ത് ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ സി. സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരനും കഥാകൃത്തുമായ മുക്താർ ഉദരംപൊയിൽ, എൻ.കെ. ഹഫ്സൽ റഹ്മാൻ, ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ റിഹാസ് പുലാമന്തോൾ തുടങ്ങിയവർ മൂന്ന് സെഷനുകളായി ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. സ്മിത പ്രമോദ്, പി.ശീതൾ, ജീവേഷ്, ടി.ഫവാസ് എന്നിവർ പ്രസംഗിച്ചു.