ഉപാസന ഹോസ്പിറ്റലിൽ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി 23 മുതൽ

Friday 20 January 2023 12:57 AM IST

കൊല്ലം: ജീവിതകാലം മുഴുവൻ കേൾക്കാം ശ്രദ്ധിച്ച് കേൾക്കാം എന്ന സന്ദേശവുമായി കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി പ്രവർത്തനം 23ന് ആരംഭിക്കും.

ശ്രവണ സഹായ രംഗത്തെ ഇ സിഗ്നിയ, സ്റ്റാർ കീ, ഫൊണാക്ക്, യുണിട്രോൺ, ഹാൻസേഷൻ, ഹിയറിംഗ് എയ്ഡസ് തുടങ്ങിയവ കോർത്തിണക്കി ജില്ലയിൽ ആദ്യമായാണ് ഉപാസന ആശുപത്രിയിൽ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി ആരംഭിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ. മനോജ് കുമാർ അറിയിച്ചു. ആദ്യ ഒരുമാസം കേഴ്‌വി സഹായ ഉപകരണങ്ങൾക്ക് 30 ശതമാനം വരെ ഇളവ് ലഭിക്കും.

നിലവിലുള്ള ഇ.എൻ.ടി പരിശോധന കൂടാതെ കുട്ടികളിലെയും മുതിർന്നവരിലെയും കേഴ്‌വി പരിശോധന, ചെവിക്കുള്ളിലെ ഇൻഫക്ഷൻ, ചെവിക്കുള്ളിലെ മൂളൽ, നവജാത ശിശുക്കളുടെ പരിശോധനകൾ, കുട്ടികൾക്കും മുതിർന്നവർക്കും സ്പീച്ച് ബിഹേവിയർ തെറാപ്പി, കൗൺസലിംഗ് തുടങ്ങിയ സേവനങ്ങൾ പ്രഗത്ഭരായ ഓഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ലഭിക്കും.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ശ്രവണസഹായികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹോസ്പിറ്റലിലേക്ക് വരാൻ സാധിക്കാത്തവർക്ക് ഗൃഹസന്ദർശനത്തിലൂടെ പരിശോധനയും ശ്രവണസഹായിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ പാർവതി.ആർ.വർമ്മ, ഇ.എൻ.ടി സർജൻ ഡോ. ഐശ്യര്യ ഹരിദാസ്, പീഡിയാട്രീഷ്യൻ ഡോ.ബീന മനോജ്, ഓഡിയോളജിസ്റ്റ് നിതിൻ അലക്സ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.