മഞ്ഞൾ കൃഷി വിളവെടുത്തു
Friday 20 January 2023 1:00 AM IST
പരപ്പനങ്ങാടി : ചെട്ടിപ്പടി പുളിക്കപ്പറമ്പിലിലെ കർഷകനായ തുണരുകണ്ടി പരമേശ്വരന്റെ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു. മൂന്നേക്കറിലായിരുന്നു കൃഷി. കഴിഞ്ഞ തവണ 3000 കിലോയോളം വിളവെടുപ്പ് നടന്നതായും ഇത്തവണ അതിലും കൂടുതൽ വിളവെടുപ്പ് ചടങ്ങിന് ഏഴാം ഡിവിഷൻ കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു . കൃഷി ഓഫീസർ സുമയ്യ പാട്ടശേരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിൽ കൗൺസിലർ വി.കെ. സുഹറ, കർഷകരായ കുഞ്ഞു, സുധാകരൻ പങ്കെടുത്തു.