ശാസ്താംകോട്ട കായൽ സംരക്ഷണത്തിന് ജില്ലാ സമിതി രൂപീകരിക്കും

Friday 20 January 2023 1:04 AM IST

കൊല്ലം: ജീവിതകാലം മുഴുവൻ കേൾക്കാം ശ്രദ്ധിച്ച് കേൾക്കാം എന്ന സന്ദേശവുമായി കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി പ്രവർത്തനം 23ന് ആരംഭിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കായലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കാനാണ് തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഉൾപ്പെട്ട സമിതി രൂപീകരിക്കുക. പദ്ധതികൾക്ക് കാലതാമസം അനുവദിക്കില്ല. സമിതി പ്രതിമാസ പ്രവർത്തനങ്ങൾ വിലയിരുത്തും.
കായൽ തീരത്ത് നിന്ന് പൈപ്പുകൾ മാറ്റാൻ നടപടി എടുത്തതിന് യോഗം കളക്ടറെ അഭിനന്ദിച്ചു. കായലിന് ചുറ്റുമുള്ള അക്കേഷ്യ മരങ്ങൾ പൂർണമായും ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ കളക്ടർ ചുമതലപ്പെടുത്തി. സി.ആർ.ഇസഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികൾ സർക്കാരിന് റിപ്പോർട്ട് ചെയ്യും. കായലിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് തടയും. കായലിൽ നിന്ന് മണ്ണ്, പായൽ എന്നിവ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
ഡെപ്യുട്ടി കളക്ടർ ബി.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ, പി.എം.സെയ്ദ്, ആർ.ഗീത, കായൽ സംരക്ഷണ കൂട്ടായ്മ പ്രസിഡന്റ് എസ്.ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement