ചലച്ചിത്ര ഗാനാലാപന മത്സരം

Friday 20 January 2023 1:18 AM IST

കൊല്ലം: ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന പാരിപ്പള്ളി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ളബിന്റെ നേതൃത്വത്തിൽ പാട്ടഴക് 2023 എന്ന പേരിൽ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 15 മുതൽ 30വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 11,12 തിയതികളിൽ പ്രിലിമിനറി റൗണ്ടും 19ന് ഫൈനലും നടത്തും. സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനദാനം നിർവഹിക്കും. യഥാക്രമം 10000,5000,3000 രൂപ,​ ഫലകം,സർട്ടിഫിക്കേറ്റ് എന്നിവ അടങ്ങുന്നതാണ് സമ്മാനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ‌ ഫെബ്രുവരി അഞ്ചിന് മുൻപ് pascpply@gmail.com എന്ന മെയിൽ വഴി അപേക്ഷകൾ അയയ്ക്കണം.വിവരങ്ങൾക്ക് 9447804336,8891889039,9847493067.

Advertisement
Advertisement