ഡയപ്പർ മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യയുമായി യു.കെ.എഫ് വിദ്യാർത്ഥികൾ

Friday 20 January 2023 1:27 AM IST

കൊല്ലം: ഡയപ്പർ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതിക വിദ്യയുമായി യു.കെ.എഫ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികൾ. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് കൊല്ലം ലോക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ഇൻസിനറേറ്റർ ഡിസൈൻ മത്സരത്തിന്റെ ഭാഗമായി ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നടന്ന അവതരണത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ക്യാമ്പസുകളെ പിന്തള്ളിയാണ് യു.കെ.എഫ് ഒന്നാം സ്ഥാനത്തെത്തിയത്.

ഡയപ്പർ മാലിന്യത്തെ മെക്കാനിക്കലായി സംസ്‌കരിക്കുന്ന സാങ്കേതിക വിദ്യയാണ് അവതരിപ്പിച്ചത്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ ഏഴാം സെമസ്റ്റർ വിദ്യാർത്ഥികളായ അർപ്പിത്.ബി.കൃഷ്ണ, ആർ.ആരോമൽ, ആരോൺ, എസ്.ശ്രീഹരി എന്നിവരുടെ അവതരണ മികവിലാണ് നേട്ടം. സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തിൽ ഉല്പന്നമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷൻ വിഭാഗം മേധാവി ഡോ. നീതുരാജ്, അസി. പ്രൊഫസർമാരായ രശ്മി കൃഷ്ണപ്രസാദ്, എ.എസ്.രേഷ്മ മോഹൻ, എ.ഷാഹുൽ ഹമീദ്, ഡോ. സുജിത് ചെല്ലപ്പൻ എന്നിവർ പറഞ്ഞു.