കേരള സർവകലാശാല പ്രാക്ടിക്കൽ

Friday 20 January 2023 1:27 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയുടെ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ), ഡിസംബർ 2022 പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 24 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ), ഡിസംബർ 2022 പരീക്ഷയുടെ ബി.എ.മ്യൂസിക് പ്രാക്ടിക്കൽ 25 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

ജനുവരിയിൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്​റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്​റ്റഡീസ് പരീക്ഷ ഫെബ്രുവരി 2 ലേക്ക് മാ​റ്റി.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം അഞ്ചാം സെമസ്​റ്റർ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി), ജനുവരി 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 27 മുതൽ ആരംഭിക്കും.

ജൂണിൽ നടത്തിയ ബി.കോം (എസ്.ഡി.ഇ) ത്രീ മെയിൽ മേഴ്സി ചാൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഏഴാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി മേഴ്സി ചാൻസ് പരീക്ഷയ്ക്ക് ഓഫ് ലൈനായി പിഴ കൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

ഗവേഷക വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവക്കുളള അപേക്ഷകൾ രേഖകൾ സഹിതം 20ന് വൈകിട്ട് 5നകം രജിസ്ട്രാർക്ക് നൽകണം.