സംസ്ഥാനം 1500കോടി വായ്പയെടുക്കുന്നു
Friday 20 January 2023 1:33 AM IST
തിരുവനന്തപുരം: സംസ്ഥാനസർക്കാർ 1500കോടിരൂപ വായ്പയെടുക്കുന്നു.അടുത്തമാസത്തെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾക്കായാണ് വായ്പയെടുക്കുന്നത്.ജനുവരി മൂന്നിന് സർക്കാർ 2,603കോടി രൂപ വായ്പയെടുത്തിരുന്നു. ഇതോടെ ഈസാമ്പത്തിക വർഷം എടുത്ത പൊതുവായ്പ 21299 കോടിയാകും. ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വൈദ്യുതി മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ 4,060 കോടി കൂടി വായ്പയെടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.