ഐക്കോൺസ് ജീവനക്കാർക്ക് ശമ്പള പരിഷ്കരണം

Friday 20 January 2023 1:34 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസിലെ (ഐക്കോൺസ്) സ്ഥിരം ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ കല്പിതമായി നൽകിക്കൊണ്ട് പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രകാരമുള്ള ശമ്പളവും അലവൻസും പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കലാമണ്ഡലത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പതിനൊന്നാം പെൻഷൻ പരിഷ്കരണം വ്യവസ്ഥകൾക്കനുസരിച്ച് അനുവദിക്കും.

മാഹി കനാലിന്റെ 1, 5 റീച്ചുകളുടെ പൂർത്തീകരണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതിനായി യഥാക്രമം 8,69,60,687.93 രൂപയും 16,59,34,319 രൂപയും അനുവദിക്കും.

നിയമസഭാ കോംപ്ലക്സിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് അനുവദിച്ച ഭൂമിയുടെ പാട്ടവാടക നിലവിലുള്ള നിരക്കിൽ പുതുക്കി നൽകാനും തീരുമാനിച്ചു.