ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് പത്തുവർഷം കഠിന തടവ്

Friday 20 January 2023 1:38 AM IST

അഞ്ചൽ: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതിയെ പത്തുവർഷം കഠിന തടവിനും 40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം അഞ്ചൽ തടിക്കാട് ലക്ഷം വീട്ടിൽ അവറാൻ എന്ന് വിളിക്കുന്ന ഷാജഹാനെയാണ് (55) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി എം.മുഹമ്മദ് റിയാസ് ശിക്ഷിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണം. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചൽ സബ് ഇൻസ്പെക്ടർ ശ്രീജുവാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ 20 മാസം കൂടി അധിക തടവ് അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.അജിത്ത് കോടതിയിൽ ഹാജരായി.

Advertisement
Advertisement