ചെ​മ്മാ​ണി​യോ​ട് ​ബ​സ് ​അ​പ​ക​ടം​:​ 14​ ​​ ​പേ​ർ​ക്ക് ​പ​രി​ക്ക്

Friday 20 January 2023 1:54 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ചെ​മ്മാ​ണി​യോ​ട് ​ബ​സ് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​ഞ്ഞ് 14​ ​ഓ​ളം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 7.10​ന് ​മേ​ലാ​റ്റൂ​രി​ൽ​ ​നി​ന്ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​നി​ഹ​മ​ത്ത് ​ബ​സാ​ണ് ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​ത്.​ ​ആ​രു​ടെ​യും​ ​പ​രി​ക്ക് ​ഗു​രു​ത​ര​മ​ല്ല.​ ​ചെ​മ്മാ​ണി​യോ​ട് ​ക​യ​റ്റം​ ​ക​യ​റു​ന്ന​തി​നി​ടെ​ ​എ​യ​ർ​ ​പൈ​പ്പ് ​പൊ​ട്ടി​ ​ബ്രേ​ക്ക് ​ന​ഷ്ട​പ്പെ​ട്ട് ​പി​ന്നി​ലേ​ക്ക് ​ഇ​റ​ങ്ങി​യ​ ​ബ​സ് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ദൃ​ക്‌​സാ​ക്ഷി​ക​ൾ​ ​പ​റ​യു​ന്നു.​ ​സ്ത്രീ​ക​ളും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ട​ക്ക​മു​ള്ള​വ​ർ​ ​ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു.​ ​ബ​സി​ന് ​നി​യ​ന്ത്ര​ണം​ ​വി​ട്ടെ​ന്ന് ​ഡ്രൈ​വ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ചി​ല​ ​യാ​ത്ര​ക്കാ​ർ​ ​ചാ​ടി​യി​റ​ങ്ങി.​ ​ബാ​ക്കി​യു​ള്ള​ ​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​ഉ​ട​ൻ​ ​നാ​ട്ടു​കാ​ർ​ ​ചേ​ർ​ന്ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.​ ​

പ​രി​ക്കേ​റ്റ​ ​അ​ര​ക്കു​പ​റ​മ്പ് ​കു​ര​ങ്ങി​യി​ൽ​ ​നാ​രാ​യ​ണി​ ​(35​),​ ​ക​രു​വാ​ര​ക്കു​ണ്ട് ​പു​ൽ​വെ​ട്ട​ ​പി​ലാ​ക്കാ​ട​ൻ​ ​മു​ഹ​മ്മ​ദ് ​മു​സ്ലി​യാ​ർ​ ​(72​),​ ​ഭാ​ര്യ​ ​ബീ​വി​ ​(67​),​ ​വെ​ള്ളി​യ​ഞ്ചേ​രി​ ​ക​യി​ന​ശ്ശേ​രി​ ​അ​യ്യ​പ്പ​ൻ​ ​(42​),​ ​പാ​തി​രി​ക്കോ​ട് ​കോ​ലോ​തൊ​ടി​ ​ക​ദീ​ജ​ ​(52​),​ ​പു​ളി​യ​ക്കോ​ട് ​പാ​ല​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​കൃ​ഷ്ണ​ൻ​ ​(40​),​ ​ത​രി​ശ് ​ക​രു​വാ​ര​ക്കു​ണ്ട് ​ക​രി​മ്പ​ന​ ​കു​ന്ന​ത്ത് ​റീ​ന​ ​(42​)​ ​എ​ന്നി​വ​രെ​ ​പ​രി​ക്കു​ക​ളോ​ടെ​ ​കിം​സ് ​അ​ൽ​ശി​ഫ​ ​ആ​ശു​പ​ത്രി​യി​ലെ​ ​തീ​വ്ര​ ​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലും​ ​പാ​തി​രി​ക്കോ​ട് ​മു​ള്ള​ൻ​കു​ഴി​യി​ൽ​ ​മേ​രി​ക്കു​ട്ടി​ ​(63​),​ ​വ​ളാ​ഞ്ചേ​രി​ ​തെ​ക്ക​ൻ​ ​വീ​ട്ടി​ൽ​ ​ഹം​സ​ ​(67​),​ ​പു​ൽ​വെ​ട്ട​ ​ചു​ര​ക്കാ​ട്ടി​ൽ​ ​പ്ര​ശോ​ഭ​ ​(39​),​ ​ക​രു​വാ​ര​ക്കു​ണ്ട് ​ത​വ​ളേ​ങ്ങ​ൽ​ ​മു​ഹ​മ്മ​ദ് ​ഷ​രീ​ഫ് ​(52​),​ ​ഉ​ണ്ണി​യാൽ ചോ​ല​ക്കോ​ട്ടി​ൽ​ ​ഹം​സ​ ​(62​),​ ​ചെ​മ്മാ​ണി​യോ​ട് ​കൊ​ല്ലാ​ര​ൻ​ ​വീ​ട്ടി​ൽ​ ​ഹം​സ​ ​(79​),​ ​പാ​ല​ക്കാ​ട് ​ആ​ല​ങ്ങാ​ട് ​ഇ​ട​ത്തൊ​ടി​ ​അ​നു​ജ​ ​(23​)​ ​എ​ന്നി​വ​ർ​ ​മൗ​ലാ​ന​ ​ആ​ശു​പ​ത്രി​യി​ലും​ ​ചി​കി​ത്സ​യി​ലാ​ണ്.