ബി.സി.സി.ഐക്ക് എതിരെ മുരളി വിജയ്

Friday 20 January 2023 4:45 AM IST

ചെന്നൈ : തന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്ന വീരേന്ദർ സെവാഗിന്ബി.സി.സി.ഐയിൽ നിന്ന് ലഭിച്ച പിന്തുണയും സ്വാതന്ത്ര്യവും തനിക്ക് ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റർ മുരളി വിജയ്. സ്‌പോർട്‌സ് സ്റ്റാറിന് വേണ്ടി മുൻ താരം ഡബ്ല്യു.വി രാമനുമായി നടത്തിയ സംഭാഷണത്തിലാണ് വിജയ്‌യുടെ വെളിപ്പെടുത്തൽ. അതുകൊണ്ടാണ് തനിക്ക് മികച്ച രീതിയിൽ കരിയർ അവസാനിപ്പിക്കാൻ കഴിയാതിരുന്നതെന്നും മുരളി വിജയ് പറഞ്ഞു.

സെവാഗിനൊപ്പവും പിന്നീട് ശിഖർ ധവാനൊപ്പവും ടെസ്റ്റിൽ ഇന്ത്യയുടെ മികച്ച ഓപ്പണിംഗ് പങ്കാളിയായിരുന്ന വിജയ് പിന്നീട് പതിയെ ടീമിൽ നിന്ന് പുറത്താകുകയായിരുന്നു. വിദേശ പിച്ചുകളിലടക്കം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന താരം 61 ടെസ്റ്റുകളിൽ 12 സെഞ്ച്വറികളും 15 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 38.29 ശരാശരിയിൽ 3982 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്.

Advertisement
Advertisement