സ്റ്റാർ വാറിൽ പി.എസ്.ജി ജയിച്ചു

Friday 20 January 2023 4:48 AM IST

റി​യാ​ദ്:​ ​വ​ർ​ത്ത​മാ​ന​കാ​ല​ ​ഫു​ട്ബാ​ളി​ലെ​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ൾ​ ​ഏ​റ്റു​മു​ട്ടി​യ​ ​സൗ​ഹൃ​ദ​ ​ഫു​ട്ബാ​ൾ​ ​പോ​രാ​ട്ട​ത്തി​ൽ​ ​സൗ​ദി​ ​അ​റേ​ബ്യ​ൻ​ ​ക്ല​ബ് ​അ​ൽ​ ​ന​സ്റി​ലേ​ക്ക് ​കൂ​ടു​മാ​റി​യ​ ​സാ​ക്ഷാ​ൽ​ ​ക്രി​സ്‌റ്റ്യാനൊ​ ​റൊ​ണാ​ൾ​ഡോ​ ​ന​യി​ച്ച​ ​റി​യാ​ദ് ​ഓ​ൾ​സ്റ്റാ​ർ​ ​ഇ​ല​വ​നെ​തി​രെ​ ​മെ​സി​യും​ ​നെ​യ്മ​റും​ ​എം​ബാ​പ്പെ​യും​ ​അ​ണി​നി​ര​ന്ന​ ​പി.​എ​സ്.​ജി​ക്ക് ​ജ​യം.​ ​
റി​യാ​ദി​ലെ​ ​കിം​ഗ് ​ഫ​ഹ​ദ് ​അ​ന്താ​രാ​ഷ്ട്ര​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​വാ​ശി​യേ​റി​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​നാ​ലി​നെ​തി​രെ​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​പി.​എ​സ്.​ജി​ ​ ജ​യിച്ചത്.​ ​പി.​എ​സ്.​ജി​ക്കാ​യി​ ​മെ​സി,​ ​എം​ബാ​പ്പെ,​ ​റാ​മോ​സ്,​ ​മാ​ർ​ക്വി​ഞ്ഞോ​സ്,​എ​കി​റ്റി​കെ​ ​എ​ന്നി​വ​ർ​ ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​റി​യാ​ദ് ​ടീ​മി​നാ​യി​ ​​ ​റൊ​ണാ​ൾ​ഡോ​ ​ര​ണ്ട് ​ഗോ​ളു​മാ​യി​ ​തി​ള​ങ്ങി​യ​പ്പോ​ൾ​ ​ജം​ഗ് ​ഹ്യൂ​ൻ​ ​സൂ,​ ​ടാ​ലി​സ്ക​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​ത​വ​ണ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​റൊ​ണാ​ൾ​ഡോ​യാ​ണ് ​ക​ളി​യി​ലെ​ ​താ​രം. സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പി.എസ്.ജിയുയെ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് 39-ാം മിനിട്ടിൽ പുറത്തായതിനാൽ പത്തു പേരുമായാണ് പി.എസ്.ജി മത്സരം പൂർത്തിയാക്കിയത്. ഒന്നാംപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ നഷ്ടപ്പെടുത്തി.

താ​ര​മാ​യി​ ​ബ​ച്ചൻ
മ​ത്സ​ര​ത്തി​ന് ​മു​മ്പ് ​താ​ര​ങ്ങ​ളെ​ ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​ബോ​ളി​വു​ഡി​ലെ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​അ​മി​താ​ഭ് ​ബ​ച്ച​നെ​ത്തി​യ​ത് ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​വേ​ദി​യി​ൽ​ ​ഇ​ന്ത്യ​യ്ക്കും​ ​അ​ഭി​മാ​ന​ ​നി​മി​ഷ​മാ​യി.

Advertisement
Advertisement