മായങ്കിന് ഡബിൾ സെഞ്ച്വറി, കർണാടകയ്ക്ക് ലീഡ്
Friday 20 January 2023 4:52 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കേരളത്തിനെതിരെ കർണാടക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഇരട്ട സെഞ്ച്വറിയുമായി നിറഞ്ഞാടിയ ക്യാപ്ടൻ മായങ്ക് അഗർവാളാണ് (208) കർണാടകയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342/10നെതിരെ ഒന്നാം ഇന്നിംഗ്സ് തുടരുന്ന കർണാടക മൂന്നാം ദിവസം കളി നിറുത്തുമ്പോൾ 410/6 എന്ന നിലിയിലാണ്. അവർക്കിപ്പോൾ 68 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായി.