ഇന്റർ മിലാന് സൂപ്പർ കോപ്പ

Friday 20 January 2023 5:10 AM IST

മിലാൻ: ചിരവൈരികളായ എ.സി മിലാനെ കീഴടക്കി ഇന്റർ മിലാൻ ഇറ്റാലിയൻ സൂപ്പർ കോപ്പ സ്വന്തമാക്കി. റിയാദിലെ കിംഗ് ഫഹദ് ഇന്റർ നാഷണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റർ മിലാൻ എ.സി മിലാനെ കീഴടക്കിയത്. ഫെഡറിക്കോ ഡിമാർക്കോ, എഡിൻ സെക്കോ, ലൗട്ടാരൊ മാർട്ടിനസ് എന്നിവർ ഇന്ററിനായി ലക്ഷ്യം കണ്ടു. നിലവിലെ സിരി എ ചാമ്പ്യൻമാരും കോപ്പ ഇറ്റാലിയ ജേതാക്കളുമാണ് ഇറ്റാലിയൻ സൂപ്പ‌ർകോപ്പയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ സിരി എ ചാമ്പ്യൻമാരായത് എ.സി മിലാനും കോപ്പ ഇറ്റാലിയ നേടിയത് ഇന്ററുമാണ്.