ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ വൻ തീപിടിത്തം, മൂന്ന് കടകൾ പൂർണമായും കത്തി നശിച്ചു
Friday 20 January 2023 2:38 PM IST
പത്തനംതിട്ട: പത്തനംതിട്ട നഗരമദ്ധ്യത്തിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപം ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അഞ്ച് കടകൾക്ക് തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ട് ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായും കത്തി നശിച്ചു. കടയ്ക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നഗരത്തിലേയ്ക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.