വനിതാ കമ്മി​ഷൻ സിറ്റിംഗ് : 32 പരാതികൾ തീർപ്പാക്കി 

Saturday 21 January 2023 1:26 AM IST
വനി​ത കമ്മി​ഷൻ

കൊച്ചി: ജില്ല പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന കേരള വനിതാ കമ്മിഷൻ സിറ്റിംഗിൽ 32 പരാതികൾ തീർപ്പാക്കി. എട്ട് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു. 71 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. കുടുംബ പ്രശ്‌നങ്ങൾ, അയൽക്കാരുമായുള്ള തർക്കങ്ങൾ, ഗാർഹിക പീഡന പരാതികൾ തുടങ്ങിയവയാണ് പരിഗണിച്ചത്. കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, മഹിളാമണി,ഡയറക്ടർ പി.ബി. രാജീവ്, അഡ്വ. കെ. ബി. രാജേഷ്, അഡ്വ. സ്മിത ഗോപി, അഡ്വ. പി. യമുന, അഡ്വ. വി. എ. അമ്പിളി, കൗൺസിലർ പി. ബി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.