മയപ്പെട്ട് ഗവർണർ: ഉടക്കിട്ട് സർക്കാർ

Saturday 21 January 2023 12:00 AM IST

തിരുവനന്തപുരം: നിയമസഭയിൽ നയ പ്രഖ്യാപന പ്രസംഗത്തിന് സർക്കാർ ഗവർണറെയും,

പിന്നാലെ രാജ്ഭവനിൽ റിപ്പബ്ളിക് ദിന സത്കാരത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും

ഗവർണറും ക്ഷണിച്ചതോടെ മയപ്പെട്ടെന്ന് കരുതിയ സർക്കാർ ഗവർണർ പോര് വീണ്ടും ഉരസലിലേക്ക്. ചാൻസലറെന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടാൻ നിയമസഭ പാസാക്കുകയും ,ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന ബില്ലിലെ വ്യവസ്ഥകൾ പ്രകാരം മലയാളം സർവകലാശാലാ വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ

സർക്കാർ തീരുമാനിച്ചതോടെയാണിത്..

നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പു വച്ചെങ്കിലേ നിയമമാവൂ എന്നിരിക്കെയാണ് സർക്കാരിന്റെ അസാധാരണ നടപടി.സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ഉടൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുധനാഴ്ച കത്ത് നൽകുകയും ചെയ്തു.

സെർച്ച് കമ്മിറ്റിയിൽ

സർക്കാരിന് മുൻകൈ

നിയമസഭ പാസാക്കിയ ബിൽ പ്രകാരം, വി.സി. നിയമനത്തിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികളെ അധികമായി ഉൾപ്പെടുത്തി. നിലവിൽ ഗവർണറുടേയും യു.ജി.സിയുടേയും യൂണിവേഴ്സിറ്റി സെനറ്റിന്റെയും പ്രതിനിധികളുള്ള മൂന്നംഗ കമ്മിറ്റിയാണ്. സെർച്ച് കമ്മിറ്റി കൺവീനറായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും, സർക്കാർ നിശ്ചയിക്കുന്ന മറ്റൊരാളുമെത്തുന്നതോടെ അഞ്ചംഗ കമ്മിറ്റിയാവും. കൺവീനറുൾപ്പെടെ മൂന്നു പേരും സർക്കാർ പ്രതിനിധികൾ. നേരത്തേ, പാനലിൽ അഭിപ്രായൈക്യം ഉണ്ടായില്ലെങ്കിൽ മൂന്ന് അംഗങ്ങൾക്കും മൂന്ന് പേരുള്ള പാനലുകൾ പ്രത്യേകം സമർപ്പിക്കാമായിരുന്നു. ബിൽ ഭേദഗതിയനുസരിച്ച് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഒരു ലിസ്റ്റ് മാത്രമാവും സമർപ്പിക്കുക. ചാൻസലർ അതിൽ നിന്ന് ഒരു മാസത്തിനകം നിയമനം നടത്തണം. ഇതോടെ, വൈസ് ചാൻസലർ നിയമനത്തിൽ സ്വന്തം തീരുമാനം നടപ്പാക്കാൻ ഗവർണർക്ക് കഴിയാതെ വരും. വൈസ് ചാൻസലറുടെ പ്രായപരിധി അറുപതിൽ നിന്ന് 65 വയസായി ഉയർത്തിയിട്ടുമുണ്ട്. അതേ സമയം,സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ

ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.

അനുനയം

പാളുന്നു?

രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് ക്ഷണിച്ചിട്ടും എത്താതിരുന്ന മുഖ്യമന്ത്രിയെയും,

മന്ത്രിമാരെയും 26ലെ സത്കാരത്തിന് ഗവർണർ കഴിഞ്ഞ ദിവസം നേരിട്ടാണ് ക്ഷണിച്ചത്.

സത്കാരത്തിന് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർക്ക് വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള,കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ പരമാവധി ഒഴിവാക്കാൻ സർക്കാരും തീരുമാനിച്ചിരുന്നു.ഈ അനുനയ നീക്കങ്ങൾക്കിടെയാണ് പുതിയ കല്ലുകടി.

ഒ​രു​ ​മു​ഴം​ ​മു​മ്പേ ഗ​വ​ർ​ണർ

സ്വ​ന്തം​ ​നി​ല​യി​ൽ​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​വ​രും​ ​മു​ൻ​പേ​ ​ഗ​വ​ർ​ണ​ർ,​ ​മ​ല​യാ​ളം​ ​വി.​സി​ ​നി​യ​മ​ന​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​നീ​ക്കം​ ​തു​ട​ങ്ങി​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ലാ​ണ് ​മ​ല​യാ​ളം​ ​വി.​സി​ ​അ​നി​ൽ​ ​വ​ള്ള​ത്തോ​ളി​ന്റെ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ന്ന​ത്.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള​ ​യു.​ജി.​സി​ ​പ്ര​തി​നി​ധി​ക്കാ​യി​ ​ക​ഴി​ഞ്ഞ​ ​മാ​സംചെ​യ​ർ​മാ​ന് ​ഗ​വ​ർ​ണ​ർ​ ​ക​ത്തെ​ഴു​തി.​ ​ചാ​ൻ​സ​ല​ർ,​ ​യു.​ജി.​സി,​ ​സ​ർ​വ​ക​ലാ​ശാല പ്ര​തി​നി​ധി​ക​ളാ​വും​ ​ഈ​ ​ക​മ്മി​റ്റി​യി​ലു​ണ്ടാ​വു​ക.​ ​ര​ണ്ട് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ ​നി​യ​മ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​വ​ഴി​ ​വ​യ്ക്കും.

സെ​ന​റ്റ് ​നോ​മി​നി: കോ​ട​തി​ ​ഇ​ട​പെ​ടി​ല്ല

ന്യൂ​ഡ​ൽ​ഹി​:​കേ​ര​ള​ ​യൂ​ണി.​ ​വി​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സെ​ന​റ്റ് ​നോ​മി​നി​യെ​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ധി​ ​സ്റ്റേ​ ​ചെ​യ്ത​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​നെ​തി​രാ​യ​ ​ഹ​ർ​ജി​യി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​അ​ടി​യ​ന്തി​ര​ ​ഇ​ട​പെ​ട​ലി​ന് ​വി​സ​മ്മ​തി​ച്ചു. സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ധി​ക്കെ​തി​രാ​യ​ ​ഹ​ർ​ജി​ 23​ ​ന് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​തീ​രു​മാ​നം​ ​വൈ​കി​യാ​ൽ​ ​വി​ഷ​യം​ ​വീ​ണ്ടും​ ​ഉ​ന്ന​യി​ക്കാ​നു​ള്ള​ ​അ​നു​മ​തി​ ​സു​പ്രീം​ ​കോ​ട​തി​ ​ഹ​ർ​ജി​ക്കാ​ര​ന് ​ന​ൽ​കി.​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​കേ​ര​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​അം​ഗം​ ​എ​സ്.​ജ​യ​രാ​മ​നാ​ണ് ​സു​പ്രീം​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​നാ​മ​നി​ർ​ദേ​ശം​ ​ചെ​യ്താ​ൽ​ ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ്ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച് ​പു​തി​യ​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ധി.​ ​നി​ശ്ചി​ത​ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​നോ​മി​നി​യെ​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​യു.​ജി.​സി​ ​ച​ട്ട​വും​ ​കേ​ര​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​നി​യ​മ​വും​ ​അ​നു​സ​രി​ച്ച് ​ചാ​ൻ​സ​ല​ർ​ക്ക് ​ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഹ​ർ​ജി​ക്കാ​ര​ന് ​വേ​ണ്ടി​ ​പി.​എ​ൻ​ ​ര​വീ​ന്ദ്ര​നും​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പി.​എ​സ് ​സു​ധീ​റും​ ​എ​തി​ർ​ ​ക​ക്ഷി​ക​ൾ​ക്ക് ​വേ​ണ്ടി​ ​വി.​ഗി​രി​യും​ ​ഹാ​ജ​രാ​യി.