ജുഡിഷ്യൽ ഓഫീസർമാരുടെ സ്പെഷ്യൽ പേ പെൻഷന് പരിഗണിക്കണം: ഹൈക്കോടതി

Saturday 21 January 2023 12:00 AM IST

കൊച്ചി: ജുഡിഷ്യൽ ഓഫീസർമാർക്ക് ശമ്പളത്തിന്റെ ഭാഗമായാണ് സ്പെഷ്യൽപേ നൽകുന്നതെന്നും ഇവരുടെ പെൻഷൻ കണക്കാക്കുമ്പോൾ ഈ തുകകൂടി പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്പെഷ്യൽപേ വാങ്ങിയിരുന്ന വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ പുതുക്കിനൽകാനും കുടിശ്ശിക മൂന്നുമാസത്തിനകം വിതരണം ചെയ്യാൻ നടപടിയെടുക്കാനും ജസ്റ്റിസ് അനു ശിവരാമൻ സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിൽ ജുഡിഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കുന്നവരും വിരമിച്ചവരും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് വിധി.

സ്പെഷ്യൽപേ പ്രത്യേക അലവൻസായി പരിഗണിക്കാനും പെൻഷൻ കണക്കാക്കാൻ ഇത് പരിഗണിക്കേണ്ടെന്നുമുള്ള സർക്കാർ ഉത്തരവാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.