സേഫ് ആൻഡ് സ്‌ട്രോംഗ്: ആലത്തൂർ സ്വദേശികൾക്ക് 74.5 ലക്ഷം നഷ്ടം
Saturday 21 January 2023 12:00 AM IST
വടക്കഞ്ചേരി: തട്ടിപ്പുകേസിൽ അറസ്റ്റിലായ പ്രവീൺ റാണയുടെ സേഫ് ആൻഡ് സ്‌ട്രോംഗിൽ നിക്ഷേപം നടത്തിയ രണ്ടുപേർക്ക് 74.5 ലക്ഷം രൂപ നഷ്ടമായി. ആലത്തൂർ സ്വദേശികളായ യേശുദാസ് കുഞ്ഞിന് 62 ലക്ഷവും പി.വി.യോഹന്നാന് 12.5 ലക്ഷവും നഷ്ടപ്പെട്ടു. സംഭവത്തിൽ പ്രവീൺ റാണ, കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനോജ്, ജീവനക്കാരൻ കണ്ണമ്പ്ര സ്വദേശി പ്രജിത്ത് എന്നിവർക്കെതിരെ ആലത്തൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
സ്ഥാപനത്തെക്കുറിച്ച് മനോജാണ് പരിചയപ്പെടുത്തിയത്. നിക്ഷേപത്തിന് 12.5% പലിശ വാഗ്ദാനം ചെയ്തിരുന്നു. 2021ലും 2022ലുമായി പലപ്പോഴായാണ് നിക്ഷേപം നടത്തിയത്. തുടക്കത്തിൽ കൃത്യമായ പലിശ ലഭിച്ചതോടെ കൂടുതൽ തുക നിക്ഷേപിച്ചു. പ്രവീൺ റാണ അറസ്റ്റിലായതോടെയാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.