മാറാക്കര സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു

Saturday 21 January 2023 12:20 AM IST

കാടാമ്പുഴ : എസ്.വൈ.എസ് മാറാക്കര സർക്കിൾ ആദർശ സമ്മേളനം സമാപിച്ചു. മരവട്ടത്ത് നടന്ന സമ്മേളനം വളാഞ്ചേരി സോൺ ഫിനാൻസ് സെക്രട്ടറി ശിഹാബ് സഅദി പുറമണ്ണൂർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മാറാക്കര സർക്കിൾ പ്രസിഡന്റ് എം. ജാബിർ സൈനി അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് റാഷിദ് അൽ ബുഖാരി കല്ലുപാലം സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാറൂഖ് നഈമി സ്വാഗതവും ഉബൈദ് അഹ്സനി നന്ദിയും പറഞ്ഞു.

Advertisement
Advertisement