തീപിടിത്തം: മന്ത്രിയും കളക്ടറും സന്ദർശിച്ചു

Saturday 21 January 2023 12:27 AM IST

പത്തനംതിട്ട : നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ കടകൾ കത്തി നാശനഷ്ടമുണ്ടായ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈനും സന്ദർശിച്ചു. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഫയർ സ്റ്റേഷൻ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നതിനാൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞു. വെള്ളിയാഴ്ച ദിവസം ആയതിനാൽ ആളുകൾ പള്ളിയിൽ പോയതും അപകടത്തിന്റെ ആഘാതം കുറച്ചു. സംഭവം സംബന്ധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തിലും രക്ഷാപ്രവർത്തനത്തിലുമായി പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രിയും കളക്ടറും ചെയർമാനും സന്ദർശിച്ചു.

Advertisement
Advertisement