പ്രതിഭാ സംഗമം
Saturday 21 January 2023 12:29 AM IST
നിലമ്പൂർ: എൽ.എസ്.എസ്, യു.എസ്.എസ് നേടിയ കുരുന്നു പ്രതിഭകളെ ആദരിച്ച് ഉപജില്ലാ ഹെഡ്‌മാസ്റ്റേഴ്സ് ഫോറം. നഗരസഭ മിനി ടൗൺഹാളിൽ നടന്ന പ്രതിഭാസംഗമം നഗരസഭാദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ കിനാതോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.എം. ബഷീർ, എ.ഇ.ഒ ഇ.അബ്ദുൾ റസാഖ്, ജോസ് എബ്രഹാം, ജോസ് പറക്കുന്താനം, സോളി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ സംബന്ധിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 198 വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ ഉപഹാരം നൽകിയത്.