ഇടമൺ യു.പി.എസ് സ്കൂളിൽ ഗോ ഗ്രീൻ പദ്ധതി

Saturday 21 January 2023 12:30 AM IST
ഇടമൺ യു.പി.സ്കൂളിൽ ഗോ ഗ്രീൻ പദ്ധതി പി.ടി.എ പ്രസിഡന്റ് വിബ്ജിയോർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇടമൺ യു.പി സ്കൂളിൽ ഗോ ഗ്രീൻ പദ്ധതിക്ക് തുടക്കംകുറിച്ചു. സ്കൂൾ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചും സ്കൂളിലുണ്ടാകുന്ന മാലിന്യങ്ങൾ വേർതിരിക്കാനാവശ്യമായ ബക്കറ്റുകൾ സ്വീകരിച്ചുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഐക്കരക്കോണം ഏരീസ് പുനലൂർ ഫാമിലിയുടെ നേതൃത്വത്തിലാണ് സ്കൂളിൽ പദ്ധതി ആരംഭിച്ചത്. സ്കൂൾ കുട്ടികളുടെ വീടുകളിലും സ്കൂളിലും ശുചിത്വ പരിപാലനം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പ്രഥമാദ്ധ്യാപിക കൽപ്പന എസ്.ദാസ് പറഞ്ഞു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വിബ്ജിയോർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപിക രാധാമണി ചടങ്ങിൽ അദ്ധ്യക്ഷയായി. സീനിയർ അസി.നിത്യ എസ്.മുരളി, അദ്ധ്യാപകരായ ശ്യാംദേവ്, ജി.താര,മുൻ അദ്ധ്യാപിക സൂസമ്മ സാമുവേൽ തുടങ്ങിയവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.എൻ.പ്രഭുരാജ്,ബ്രാഞ്ച് മാനേജർ ഡി.രാജേഷ് കുമാർ,അരുൺ കരവാളൂർ,എസ്.ആർ.രാജുൽ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.