വാട്സ്ആപ്പ് കൂട്ടായ്മ കുടുംബ സംഗമം

Saturday 21 January 2023 12:32 AM IST

മലപ്പുറം: പ്രകൃതിയുടെ കൂട്ടുകാർ ഫെയ്സ്ബുക്ക് കൂട്ടായ്മയും ഔഷധസസ്യ പഠനം വാട്സ് ആപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് കുടുംബ സംഗമം നാളെയും മറ്റന്നാളുമായി കൊണ്ടോട്ടി ഒന്നാംമൈലിലുള്ള സസ്യജാലകം റൂട്സിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഗമത്തിന്റെ ആദ്യ ദിന ഉദ്ഘാടനം ടി.വി.ഇബ്രാഹീം എം.എൽ.എയും രണ്ടാംദിനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിർവഹിക്കും. കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യ ഉത്പന്നങ്ങളും ജൈവ കർഷകരുടെ ഉത്പന്നങ്ങളും ലഭ്യമാവുന്ന സ്റ്റാളുകളും പ്രവർത്തിക്കും. യോഗ, ആയുർവേദ പഠനക്ലാസുകൾ നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ അബ്ദുസലാം വൈദ്യർ കൊണ്ടോട്ടി, വേണുഗോപാൽ വൈദ്യർ നിലമ്പൂർ, ഷംസീർ വയനാട്, നിസാമുദ്ദീൻ കൊണ്ടോട്ടി പങ്കെടുത്തു.