കേരള നവോത്ഥാന സമിതി മതേതര സംഗമം 26ന്
തിരുവനന്തപുരം: കേരള നവോത്ഥാന സമിതിയുടെ (കെ.എൻ.എസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും 26ന് വൈകിട്ട് 3ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ ജനാബ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സ്വാമി സന്ദീപാനന്ദ ഗിരി, ഡോ.ഖദീജാ മുംതാസ്, അജി എസ്.ആർ.എം തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.സോമപ്രസാദ്, വിനീതാ വിജയൻ, ചൊവ്വര സുനിൽ എന്നിവരും പങ്കെടുത്തു.