കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം

Saturday 21 January 2023 1:52 AM IST

തിരുവനന്തപുരം: കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കോഴിക്കോട് കെ ഹിൽസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഇന്ന് രാവിലെ 10ന് കേരള മോഡൽ ആരോഗ്യം നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയും വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉദ്ഘാടനം ചെയ്യും.

നാളെ വൈകിട്ട് നാലിന് മന്ത്രി വീണ ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടക്കും.

Advertisement
Advertisement