ബൽജിയവും ഓസ്ട്രേലിയയും ക്വാ‌ർട്ടറിൽ

Saturday 21 January 2023 5:14 AM IST

ഭുവനേശ്വർ : ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ പൂൾ ബിയിലെ ചാമ്പ്യൻമാരായി നിലവിലെ ചാമ്പ്യൻമാരായ ബൽജിയവും പൂൾ എയിലെ ഒന്നാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ക്വാർട്ടറിൽ കടന്നു. ബൽജിയം അവസാന മത്സരത്തിൽ 7-1ന് ജപ്പാനെ കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. ന്യൂസിലൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ ബൽജിയമാകും എതിരാളികൾ. ഓസ്ട്രേലിയ അവസാന മത്സരത്തിൽ 9-2ന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് നേരിട്ട് ക്വാർട്ടർ ഉറപ്പിച്ചത്.