സേവാഭാരതി സേവാസംഗമം 28, 29 തിയതികളിൽ

Sunday 22 January 2023 12:38 AM IST

പാലക്കാട്: ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന പ്രമേയത്തിൽ ദേശീയ സേവാഭാരതി 28, 29 തിയതികളിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സേവാസംഗമം സംഘടിപ്പിക്കും. 28ന് രാവിലെ 10ന് അഞ്ജുബോബി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഡോ.രഞ്ജിത്ത് വിജയഹരി അദ്ധ്യക്ഷനാകും. സ്വാമി ചിദാനന്ദപുരി, ഡോ.ഇ.ശ്രീധരൻ എന്നിവർ പ്രഭാഷണം നടത്തും. ഫ്ളോറൻസ് നൈറ്റിംഗ് ഗേൾ അവാർഡ് ജേതാവ് ഷീലാറാണി, പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് മികച്ച സംഭാവന നൽകിയ കോന്നി സി.എസ്.മോഹൻ എന്നിവരെ ആദരിക്കും.

29ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സംഗമത്തിൽ പനലാൽ ബൻസാലി, രാജ്കുമാർ മഠാലെ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 6000 പ്രതിനിധികൾ സംഗമത്തിനായി എത്തിച്ചേരും. ഇവർക്ക് നഗര പരിധിയിലെ മൂവായിരത്തിൽപ്പരം വസതികളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.

പത്തുലക്ഷം ഭവനങ്ങൾ സന്ദർശിച്ച് 30 ലക്ഷം വ്യക്തികളിൽ ലഹരി വിരുദ്ധ സന്ദേശമെത്തിക്കും. സംഗമത്തിന്റെ ഭാഗമായി 26ന് വൈകിട്ട് നാലിന് കോട്ടമൈതാനത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് വിളംബര ഘോഷയാത്ര നടത്തും. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡി.വിജയൻ, ജില്ലാ പ്രസിഡന്റ് ഡോ.ജയദേവൻ പങ്കെടുത്തു.