വിക്ടോറിയൻസ് മഹാസംഗമം 26ന്

Sunday 22 January 2023 12:41 AM IST

പാലക്കാട്: ഗവ.വിക്ടോറിയ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന 26ന് രാവിലെ പത്തിന് കോളേജ് ഓഡിറ്റോറിയത്തിൽ വിക്ടോറിയൻസ് മഹാസംഗമം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എ.ചൈതന്യകൃഷ്ണൻ, സെക്രട്ടറി പി.രാമചന്ദ്രമേനോൻ, എക്സിക്യുട്ടീവ് അംഗം പി.മോഹനകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെട്രോമാൻ ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ മുഖ്യാതിഥിയാകും. സംവിധായകരായ ശ്യാമപ്രസാദ്, ശ്രീകുമാർ മേനോൻ, നടൻ രാജേഷ് ഹെബ്ബാർ, നർത്തകി മേതിൽ ദേവിക, യുവ സംഗീത സംവിധായകൻ രഞ്ജിൻ രാജ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സംസ്കാരിക പരിപാടിയിൽ പൂർവ വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി ഇന്റർസോൺ കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കോളേജിലെ വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പൂർവ വിദ്യാർത്ഥികൾ പേര്, മൊബൈൽ നമ്പർ, പഠിച്ച വർഷം, കോഴ്സ് എന്നീ വിവരങ്ങൾ 9847056707, 9447024354 എന്നി നമ്പറുകളിൽ വാട്ട്സ് ആപ്പ് ചെയ്യണം.