ഡി.എഫ്.ഒ ഓഫീസ് മാർച്ച്

Sunday 22 January 2023 12:03 AM IST
കോൺഗ്രസ് മലമ്പുഴ ബ്ലോക്ക് കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

മലമ്പുഴ: കേരളത്തിലെ ജനങ്ങളെ ഇടതുസർക്കാർ വഞ്ചിച്ചെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറര വർഷമായി വന്യമൃഗങ്ങൾ ധോണിയിലും പരിസരത്തും സ്വൈര്യവിഹാരം നടത്തുകയാണ്, എന്നിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇനിയും ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.രാമചന്ദ്രൻ, എസ്.കെ.അനന്തകൃഷ്ണൻ, യു.ഡി.എഫ് ചെയർമാൻ കോയക്കുട്ടി, പി.പി.വിജയകുമാർ സംസാരിച്ചു.

Advertisement
Advertisement