ഓക്‌സിജനിൽ ‌ഡിവൈസ് കെയർ പദ്ധതികൾ

Sunday 22 January 2023 2:51 AM IST

കൊച്ചി: പ്രമുഖ ഗൃഹോപകരണ, ഡിജിറ്റൽ ഉത്‌പന്ന റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പെർട്ട് വില്പനാനന്തര സേവനം ശക്തിപ്പെടുത്താനായി ഓൺസൈറ്റ് ഗോയുമായി ചേർന്ന് ഡിവൈസ് കെയർ പദ്ധതി അവതരിപ്പിക്കുന്നു. സ്മാർട്ട്ഫോൺ, ലാപ്‌ടോപ്പ്, എൽ.ഇ.ഡി തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് ഭാവിയിൽ സംഭവിക്കാവുന്ന കേടുപാടുകൾക്ക് പരിരക്ഷ ഉറപ്പാക്കുന്നത് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിതെന്ന് ഓക്‌സിജൻ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഷിജോ കെ.തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

മൊബൈൽ ഫോൺ, ടിവി തുടങ്ങിയവ തീയിലോ വെള്ളത്തിലോ വീണ് സംഭവിക്കാവുന്ന നഷ്ടങ്ങൾകൂടി പദ്ധതിയിലൂടെ പരിഹരിക്കാം. 30 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടും. ഓൺസൈറ്റ് ഗോ സി.ആർ.ഒ ഗൗരവ് അഗർവാൾ, സെയിൽസ് മേധാവി മനീഷ് കുമാർ, സൗത്ത് ഇന്ത്യ സോണൽ ബിസിനസ് ഹെഡ് അനന്തരാമൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.