ഡോ.പി.പൽപ്പു അനുസ്മരണം ബുധനാഴ്ച

Sunday 22 January 2023 4:57 AM IST

തിരുവനന്തപുരം : ഡോ.പി.പൽപ്പുവിന്റെ 73-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോ.പി.പൽപ്പു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ബുധനാഴ്ച രാവിലെ 11ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ഡയറക്ടർ ശൈലജരവി അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡിഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഡോ.പൽപു അനുസ്മരണം നടത്തും. ഫൗണ്ടേഷനും ഐ.എം.എയും സംയുക്തമായി അന്നേദിവസം രാവിലെ 8.30മുതൽ സംഘടിപ്പിക്കുന്ന സൗജന്യമെഡിക്കൽ ക്യാമ്പിന്റെയും മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം ഗോകുലം മെഡിക്കൽ കോളേജ് എം.ഡി ഡോ.മനോജൻ നിർവഹിക്കും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു, ഡോ.കെ.പി.ഹരിദാസ്,മുൻ എം.എൽ.എ അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്,ഐ.എം.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ,മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ,ശബരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ, ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ,കൗൺസിലർ സി.എസ്.സുജാദേവി,മുൻകൗൺസിലർ ഡി.അനിൽകുമാർ,ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.സുഗതൻ തുടങ്ങിയവർ സംസാരിക്കും.