കുസാറ്റ് അദ്ധ്യാപികയ്ക്ക് സെർബ് ഗ്രാന്റ്
Sunday 22 January 2023 12:07 AM IST
കൊച്ചി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വിഭാഗം പ്രൊഫസറും ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് (ഐ.യു.സി.എൻ.ഡി.) ഡയറക്ടറുമായ ഡോ. ഹണി ജോണിന് ഡി.എസ്.ടി (എസ്.ഇ.ആർ.ബി.)യുടെ 30,40,314 രൂപ ഗ്രാന്റോടു കൂടിയ പ്രൊജക്ട് അനുവദിച്ചു. 'ശ്വസനനിരക്കും ഉറക്കവും നിരീക്ഷിക്കുന്നതിനുള്ള വെയറബിൾ വയർലെസ് ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്റർ സെൻസർ ' എന്നതാണ് പദ്ധതി. ഡോ. ഹണി ജോണിന് ഡി.എസ്.ടി സെർബ് അനുവദിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. ബഹിരാകാശ ആപ്ളിക്കേഷനുകൾക്ക് വാട്ടർ ബേസ്ഡ് അഡ്ഹെസിവും കോട്ടിംഗുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിരുന്നു ഹണി ജോൺ.