വികസന രേഖ പ്രകാശനം ചെയ്തു

Sunday 22 January 2023 12:06 AM IST
മുടക്കുഴ ഗ്രാമ പഞ്ചായത്ത് 2023 - 2024 സാമ്പത്തീക വർഷത്തേക്കുള്ള വികസന രേഖ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് .എ. പോളിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്ത് 2023 - 2024 സാമ്പത്തീക വർഷത്തേക്കുള്ള വികസന രേഖ പ്രകാശനം ചെയ്തു. 6 കോടിയുടെ വികസന പ്രവൃത്തനങ്ങൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് .എ. പോളിന് വികസന രേഖ കൈമാറി. എൽദോസ് കുന്നപ്പിള്ളി എം.എൽ .എ , വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , ജില്ല പഞ്ചായത്തംഗങ്ങളായ മനോജ് മുത്തേടൻ,

ഷൈമി വർഗീസ്, അംഗങ്ങളായ കെ.ജെ. മാത്യു, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, സോമി ബിജ്, അനാമിക, നിഷ സന്ദീപ്, ഡോളി ബാബു, രജിത, ജോബി മാത്യു, ജോഷി തോമസ്, സാവിത്രിക്കുട്ടി, എൻ.പി രാജീവ്, പോൾ കെ.പോൾ , സി.എ. ഓമന ,കെ.ആർ. സേതു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement