ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഓഫിസ് ഉദ്ഘാടനം
Sunday 22 January 2023 12:11 AM IST
മലപ്പുറം: ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മലപ്പുറം മേഖലാ കമ്മറ്റി ഓഫിസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്‌റ്റേഷന് എതിർവശത്തുള്ള അനസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ബസ്സുടമകൾക്കാവശ്യമായ ഓൺലൈൻ സേവനങ്ങൾ ലഭ്യമാവും. ചടങ്ങിൽ സംസ്ഥാന ട്രഷറർ പ്രദീപ്, ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, ജനറൽ സെക്രട്ടറി എം.സി.കുഞ്ഞിപ്പ ,ട്രഷറർ കുഞ്ഞിക്ക കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ, സെക്രട്ടറി ദിനേശ് കുമാർ മഞ്ചേരി, ബാബു പി.ടി.എസ്, കുഞ്ഞിപ്പ കൊണ്ടോട്ടി, റഷീദ് ഷാജി എന്നിവർ സംസാരിച്ചു.