പൂർവ്വ വിദ്യാർത്ഥി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു

Sunday 22 January 2023 12:13 AM IST
നിലമ്പൂർ ബഡ്സ് സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.പി.വി.അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.

നിലമ്പൂർ: ബഡ്സ് സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യാതിഥിയായി. പരിപാടിയിൽ പ്രധാനാദ്ധ്യാപിക എൻ.സി.സുഹറാബീവി അദ്ധ്യക്ഷത വഹിച്ചു. പി.വി.അലിമുബാറക്, എം.അബുബക്കർ, എം.അബ്ദുലത്തീഫ്, പി.ടി.എ പ്രസിഡന്റ് സുമോദ് മാത്യു, സത്യ വിശ്വനാഥ്, അഞ്ജിത, ഇ.കെ.ഖമറുന്നീസ, എം.എ.അസ്ന,​ സി.പി.സൈനുൽ ആബിദീൻ,​ എച്ച്.നാജിഷ,​ സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ.അബ്ദുൾ കരീം ക്ലാസെടുത്തു. വൈകിട്ട് കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement