വി.എച്ച്.എസ്.ഇ തൊഴിൽമേള സമാപനം

Sunday 22 January 2023 12:13 AM IST

കൊച്ചി: വി.എച്ച് എസ്. ഇ തൊഴിൽമേള 2023 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് (വി.എച്ച്.എസ്.ഇ) എറണാകുളം മേഖലയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് തൊഴിൽമേള സംഘടിപ്പിച്ചത്. പൊതുയോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സുബൈർ അദ്ധ്യക്ഷനായി. വി.എച്ച് എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.ആർ. മിനി, അസി. ഡയറക്ടർ ലിസി ജോസഫ് , എ.എം.റിയാസ്, ഇ.എൻ.കൃഷ്ണകുമാർ, റിയാസുദീൻ താഹിർ , പി.ഇ. ബിജു, ടെസി മാത്യു ,ഷമീർ കാഞ്ഞിരത്തിങ്കൽ , കെ.എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു.